പ്രളയ സമ്മാനം

Share on whatsapp
Share on facebook
Share on twitter
Share on linkedin
Share on email
Share on print
ഒരു ഗ്രാമത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരിന്നു. അതിൽ ഒരാളുടെ പേര് ആകാശ്

ഒരു ഗ്രാമത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരിന്നു. അതിൽ ഒരാളുടെ പേര് ആകാശ് എന്നും രണ്ടാമത്തെ കുട്ടിയുടെപേർ ജിത്തു എന്നുമാണ്. ആകാശ് വളരെ പാവപ്പെട്ട വീട്ടിലുള്ളതാണ്. അവന്റെ ആഗ്രഹങ്ങൾ ഒന്നും സാധിക്കാൻ അവന്റെ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല. എന്നാൽ ജിത്തു വലിയ ഒരു പണക്കാരന്റെ മകനായിരുന്നു അവന്റെ മാതാപിതാക്കൾ അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാറുണ്ട് . എന്നാൽ ജിത്തുവിന്റെ മാതാപിതാക്കൾ പണം വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നവരായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുമെങ്കിലും അവൻ ഉദ്ദേശിക്കുന്നതുപോലയുള്ളതൊന്നും അവനു കാട്ടാറില്ല.

ആകാശ് തൻ എന്ത് ആഗ്രഹിച്ചോ അതു തന്നെ വേണമെന്ന് വാശിപിടിക്കാറുണ്ട് എന്നാൽ അത് അവന്റെ മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല. അങ്ങനെയിരിക്കെ ജിത്തു തന്റെ മാതാപിതാക്കളോട് ഒരു ഗിയർ സൈക്കിൾ ആവശ്യപ്പെട്ടു.

ജിത്തുവിന്റെ മാതാപിതാക്കൾ രണ്ടുദിവസം ആലോചിച്ചതിനുശേഷം ജിത്തുവിനോട് പറഞ്ഞു “ഗിയർ സൈക്കിളിനൊക്കെവലിയ വിലയാണ് അതുതന്നെയുമല്ല നീ അതൊക്കെ ഓടിക്കേണ്ട പ്രായമായിട്ടില്ല. ജിത്തു അതുകേട്ടയുടനെ വീട്ടിൽ കിടന്നു ഒച്ചയുണ്ടാക്കാൻ തുടങ്ങി. അവന്റെ മാതാപിതാക്കൾ അതൊന്നും ശ്രദ്ധിക്കാതെ ഒരു സാധാ സൈക്കിൾ വാങ്ങി കൊടുത്തു. ജിത്തു അതിൽ ഒട്ടും സന്തുഷ്ടനായിരുന്നില്ല. അവൻ വളരെ വിഷമത്തിലായിരുന്നു. അവന്റെ വിഷമം തീർക്കാൻ അവന്റെ മാതാപിതാക്കൾ അവനെയുംകൂട്ടിയൊരു മൂന്നു ദിവസത്തെ വിനോദയാത്രക്കുപോയി.

ഈ സമയത്തു തന്നെ ആകശു ഒരു സൈക്കിൾ ആഗ്രഹിച്ചിരുന്നു. എന്നാൽ അതവന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. അതിനുകാരണം, അവനറിയാം അവന്റെ മതാപിതക്കളുടെ കൈയിൽ പണമില്ലായെന്നുള്ളത്.

പിറ്റേദിവസം രാവിലെ മുതൽ നല്ല മഴയായിരുന്നു. നിർത്താതെ മഴ പെയ്തതുകൊണ്ടു പിറ്റേദിവസം രാവിലെയായപ്പോൾ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ജിത്തുവിന്റെയും ആകശിന്റെയും വീട്ടിലും വെള്ളം കയറി. എന്നാൽ ജിത്തുവും അവന്റെ വീട്ടുകാരും വെള്ളം കയറിയ കാര്യം അറിഞ്ഞിരുന്നില്ല. അവർ മൂന്നുദിവസം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് കാര്യമെല്ലാമറിഞ്ഞത്. അപ്പോൾ ജിത്തു വിചാരിച്ചു, അച്ഛനും അമ്മയും അറിയാതെ തന്റെ സൈക്കിൾ വെള്ളത്തിൽ ഒഴുക്കിവിട്ടാൽ അച്ഛൻ തനിക്കു വേറൊന്നു വാങ്ങിത്തരുമെന്ന് കരുതി ജിത്തു തന്റെ സൈക്കിൾ വെള്ളത്തിൽ ഒഴുക്കിവിട്ടു.

കുറച്ചുസമയംകഴിഞ്ഞപ്പോൾ ജിത്തു അവൻ്റെ മാതാപിതാക്കളോട് സങ്കടത്തിൽ പറഞ്ഞു. എൻ്റെ സൈക്കിൾ വെള്ളത്തിൽ ഒഴികിപ്പോയി അത് ഇവിടെയെങ്ങും കാണുന്നില്ല. ജിത്തു പറഞ്ഞതുകേട്ട്ടപ്പോൾ അവർക്ക് ഒട്ടും സംശയം തോന്നിയില്ല . അവർ അവനോട് പറഞ്ഞു വിഷമിക്കേണ്ട ഞങ്ങൾ നിനക്ക് മറ്റൊരണ്ണം മേടിച്ചു തരാം. അതുകേട്ടപ്പോൾ ജീത്തുവിന് വളരെയധികം സന്തോഷമായി. ജിത്തു ഒഴിക്കി വിട്ടസൈക്കിൾ ചെന്ന് നിന്നത് ആകാശിൻറ്റെ വീട്ടിലായിരുന്നു. ആകാശ് ആ സൈക്കിൾ കണ്ടപ്പോൾ വളരെയധികം സന്തോഷിച്ചു. അവൻ കുറേദിവസം ആ സൈകിൾ അന്വേഷിച്ചˇ ആരെങ്കിലും വരുമോ എന്ന് കാത്തിരുന്നു . പക്ഷേ ആരും വന്നില്ല. അതുകൊണ്ട് ആകാശ് കരുതി ദൈവം തന്റെ ആഗ്രഹം നിറവേറ്റിത്തരാൻ പ്രളയത്തിലൂടെ ഒരു സമ്മാനമായി നൽകിയതാണ് ഈ സൈക്കിൾ എന്ന് കരുതി അതിന് പ്രളയസമ്മാനം എന്ന് പേരിട്ടു.

Sinu Issac

Class VI B student of Stella Maris Convent Senior Secondary School, Thiruvaniyoor.

Share this post

Share on whatsapp
Share on facebook
Share on twitter
Share on linkedin
Share on email
Share on print

Popular Stories

Think before you leap

Think before you leap…

Knowing the amazement in students face teacher called that boy to her and appreciated him, “well done” teacher said. No one understood why she is doing this to him only with an innocent face a student asked, “Teacher is this the waste?”

Read More »
Royal servant

Royal servant

‘So you are a beggar!’ roared the king, striding down to where the man stood. ‘Yet you have the temerity to call me a servant.’

Read More »

Popular Articles

bharat

भारत

भारत एक बहुत सुन्दर और पारम्परिक देश हैं। भारत को इण्डिया तथा हिन्दुस्थान के नामों से भी जाना जथा हैं।

Read More »