കേരളീയ കലകൾ

കേരളീയ കലകൾ
Share on whatsapp
Share on facebook
Share on twitter
Share on linkedin
Share on email
Share on print
മിക്ക കലാരൂപങ്ങളും അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ പല കലകളും പ്രദർശനമായും നടത്തപ്പെടുന്നുണ്ട്.

ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. മിക്ക കലാരൂപങ്ങളും അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ പല കലകളും പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. തനതായ കേരളീയ കലകളെ ദൃശ്യം, ശ്രവ്യം, എന്നു രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ ചിത്രകലാരൂപങ്ങൾ മുതൽ നൃത്തരൂപങ്ങൾ വരെ ഉൾക്കൊള്ളുമ്പോൾ ശ്രവ്യകലയിൽ സംഗീതവും കഥാപ്രസംഗവും ഉൾപ്പെടുന്നു. ദൃശ്യകലക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട് (ഉദാഹരണം: കഥകളിപദം)

ദൃശ്യകലകൾ

ദൃശ്യകലകളിൽ ചുമർചിത്രകല, വാസ്തുശില്പകല, കളമെഴുത്ത്, ആധുനികചിത്രകല,ജാലവിദ്യ എന്നിവയും അഭിനയകലകളും ഉൾപ്പെടുന്നു. ഗുഹകളിലും ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും മറ്റും ചുമർചിത്രങൾ കാണാം. കേരളത്തിലെ പുരാതനദേവാലയങ്ങൾ വാസ്തുശില്പകലയുടെ സ്വഭാവം പഠിക്കാൻ സഹായിക്കും. ലോഹം, മണ്ണ്, തടി തുടങ്ങി വിവിധ വസ്തുക്കൾ ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കുന്നു. ചില പ്രധാന ദൃശ്യകലാരൂപങ്ങൾ താഴെ പ്രതിപാദിക്കുന്നു.

കളമെഴുത്ത്

അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ് കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്. ആധുനിക ചിത്രകല രാജാ രവിവർമ്മയോടെയാണ് ആരംഭിക്കുന്നത്. എണ്ണച്ചായമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മാധ്യമം.

യൂറോപ്പിലും മറ്റ് സ്ഥലങളിലും ചിത്രകലയിൽ ഉണ്ടായ മാറ്റങ്ങളും പരീക്ഷണങ്ങളും കേരളത്തിൽ ആധുനിക ചിത്രകലയിലും ഉണ്ടായിട്ടുണ്ട്. അഭിനയകലകളെ അനുഷ്ഠാനപരം, വിനോദപരം, സാമൂഹികം, കായികം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്താം. നൂറോളം അഭിനയകലാരൂപങൾ കേരളത്തിലുണ്ട്. ഇത് നമ്മുടെ അമൂല്യമായ സമ്പത്താണ്. ക്ലാസ്സിക് കലകൾ, നാടോടിക്കലകൾ എന്നിങ്ങനെയും കലകളെ വിഭജിക്കാറുണ്ട്.

ക്ഷേത്രകലകൾ

കൂത്ത്, കൂടിയാട്ടം, കഥകളി, പാഠകം, തുള്ളൽ, പടയണി, മുടിയേറ്റ്, തിറയാട്ടം തെയ്യം കൃഷ്ണനാട്ടം, ഗരുഡൻ തൂക്കം, കാവടിയാട്ടം തുടങ്ങിയവ ക്ഷേത്രകലകളാണ്. യാത്രക്കളി (സംഘക്കളി), മാർഗംകളി, ഏഴാമുത്തികളി, ഒപ്പന തുടങ്ങി ഒട്ടേറെ സാമൂഹിക കലകളുണ്ട്. ഓണത്തല്ല്, പരിചമുട്ടുകളി തുടങ്ങിയവ കായികവിനോദ കലകളാണ്.

കഥകളി

കഥകളി വിവിധ കലകളുടെ സംഗമം കൊണ്ട് സമ്പന്നമാണ്. സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, വാദ്യം എല്ലാം ഇതിലുണ്ട്. കേരളത്തിന്റെ തനതു കലയാണ് കഥകളി.

മോഹിനിയാട്ടം

മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്.

നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളതു്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും ആടിക്കാണുന്നുണ്ടു്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ്.

കേരളനടനം

കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം. കേരളനടനം സർഗ്ഗാത്മക നൃത്തമാണ്‌. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണ്. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ കഥകളി നടനമാണ് ‘കേരളനടന’മായി വളർന്നത്. ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷേ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച്‌ നിൽക്കുന്നു.

തുള്ളൽ

തുള്ളൽ മൂന്നു വിധമുണ്ട്. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ. കുഞ്ചൻ നമ്പ്യാർ തുടങ്ങിവെച്ച തുള്ളൽ എന്ന നൃത്തകലാരൂപവും കേരളത്തിനുമാത്രം അവകാശപ്പെട്ടതാണ്.

മറ്റ് പ്രധാന കലകൾ

കേരളീയ തനതു കലകളിൽ പ്രമുഖമാണ് തിരുവാതിരകളിയും. കാക്കാരിശ്ശി നാടകം, അർജ്ജുനനൃത്തം, കുറത്തിയാട്ടം, കെട്ടുകാഴ്ച, തെയ്യം, തിറയാട്ടം, പൊറാട്ടു കളി, വേലൻ തുള്ളൽ, തീയാട്ട്, ചവിട്ടുനാടകം, തുടങ്ങി വിവിധ കലകൾ കേരളത്തിന്റെ സമ്പത്തിലുൾപ്പെടുന്നു. വള്ളം കളി, വേലകളി, തലപ്പന്തുകളി, കോലടിക്കളി, കുട്ടിയും കോലും, കുടുകുടു, കിളിത്തട്ടുകളി, കളരിപ്പയറ്റ് തുടങ്ങിയ കായികകലാ വിനോദങളിൽ ശ്രദ്ധേയമാണ്.

തിറയാട്ടം

കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്’തിറയാട്ടം. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. ” തിറയാട്ടം” എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ്‌ തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌.  തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്താനകാലത്തെ സാമൂഹിക ജീവിതത്തിൻറെ പ്രതിഫലനങ്ങളാണ്. മലബാറിലെ “തെയ്യം”,മദ്ധ്യകേരളത്തിലെ “മുടിയേറ്റ്‌” , തിരുവിതാംകൂറിലെ “പടയണി”, തുളുനാട്ടിലെ “കോള” എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്.എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന”പൂതനും തിറയും” എന്ന കലാരുപവുമായി തിറയാട്ടത്തിനു ബന്ധമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്.ജനുവരിമുതൽ ഏപ്രിൽവരെയാണ് തിറയാട്ടകാലം.

ശ്രാവ്യകലകൾ

കേരളത്തിലെ സംഗീതത്തിന് മുഖ്യമായും രണ്ടു ധാരകൾ ഉണ്ട്. ഒന്ന്, സാമാന്യ സംഗീതം അഥവാ നാടോടി സംഗീതം. രണ്ടാമത്തേത് ശാസ്ത്രീയ സംഗീതം. സാമാന്യ സംഗീതത്തിലുൾപ്പെടുന്നവയാണ് വടക്കൻപാട്ടുകൾ, തെക്കൻ പാട്ടുകൾ, നാടൻ പാട്ടുകൾ, അനുഷ്ഠാനപ്പാട്ടുകൾ, കളിപ്പാട്ടുകൾ, വഞ്ജിപ്പാട്ടുകൾ, സംഗീതത്തിന്റെ വിവിധ രൂപങ്ങളാണ് സോപാന സംഗീതം, കഥകളി സംഗീതം, കീർത്തനങൾ തുടങ്ങിയവ. ശാസ്ത്രീയ സംഗീതം തന്നെ ശ്രുതി, രാഗം, സ്വരം, താളം എന്നിവയെ അടിസ്ഥാനമാക്കി വിവിധ പേരുകളിൽ അറിയപ്പെടുന്നു.

ഉറവിടം: വിക്കിപീഡിയ

Share this post

Share on whatsapp
Share on facebook
Share on twitter
Share on linkedin
Share on email
Share on print

Popular Stories

Think before you leap

Think before you leap…

Knowing the amazement in students face teacher called that boy to her and appreciated him, “well done” teacher said. No one understood why she is doing this to him only with an innocent face a student asked, “Teacher is this the waste?”

Read More »
Royal servant

Royal servant

‘So you are a beggar!’ roared the king, striding down to where the man stood. ‘Yet you have the temerity to call me a servant.’

Read More »

Popular Articles

bharat

भारत

भारत एक बहुत सुन्दर और पारम्परिक देश हैं। भारत को इण्डिया तथा हिन्दुस्थान के नामों से भी जाना जथा हैं।

Read More »